കുവൈത്ത്: അവധിക്ക് നാട്ടിൽപോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ചെല്ലംകോട് സ്വദേശി പറങ്കിമാംവിള വീട്ടിൽ വിനോദ് കുമാറാ(50)ണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാട്ടിലേക്ക് പുറപ്പെടാനിരിക്കെ ഞായറാഴ്ചയാണ് മരണം.താമസസ്ഥലത്ത് തലചുറ്റി വീണ വിനോദ്കുമാറിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഹൃദയസ്തംഭനമാണ് മരണകാരണം. 15 വർഷമായി കുവൈത്തിലെ സാൽമിയ ബ്ലോക്ക് നാലിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്തുവരുകയായിരുന്നു വിനോദ് കുമാർ. മാതാവ്: ഗിരിജ. ഭാര്യ: ഷീബ. മകൾ: മഹിമ. സഹോദരൻ: സനൽ.സലിം കൊമ്മേരി, അഷ്റഫ് മാങ്കാവ്, യുസുഫ് എന്നിവരുടെ നേതൃത്വത്തിൽ കെ.കെ.എം.എ മാഗ്നറ്റ് ടീം അംഗങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരത്തെ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. സലിം കൊമ്മേരി അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.