മാലിന്യ സംസ്കരണം  കമ്പനി സ്ഥാപിക്കുമെന്ന്  മുനിസിപ്പല്‍ ഡയറക്ടര്‍

കുവൈത്ത് സിറ്റി: പാഴ്വസ്തുക്കളും ഉപയോഗശൂന്യമായ സാധനസാമഗ്രികളും സംസ്കരിച്ച് മറ്റ് ഉല്‍പന്നങ്ങളായി മാറ്റുന്നതിനുളള പ്രത്യേക കമ്പനി സ്ഥാപിക്കാന്‍ പദ്ധതിയുള്ളതായി കുവൈത്ത് മുനിസിപ്പല്‍ ഡയറക്ടര്‍ എന്‍ജി. അഹ്മദ് അല്‍ മന്‍ഫൂഹി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
 വര്‍ഷത്തില്‍ മില്യന്‍ ടണ്‍ പാഴ്വസ്തുക്കള്‍ സംസ്കരിക്കാന്‍ സാധിക്കുന്നതായിരിക്കും നിര്‍ദിഷ്ട കമ്പനി. വികസിത രാജ്യങ്ങളിലേതുപോലെ ആധുനിക ശാസ്ത്ര-സാങ്കേതിക സഹായത്തിന്‍െറ പിന്‍ബലത്തിലാണ് കമ്പനി നിലവില്‍ വരിക. 
പരിസ്ഥിതിക്കും പ്രകൃതിക്കും ദോശം വരുത്താത്തനിലയില്‍ സ്ഥാപിക്കപ്പെടുന്ന കമ്പനി പശ്ചിമേഷ്യയിലെ ഈ മേഖലയിലെ ആദ്യത്തെ സംരംഭമായിരിക്കുമെന്ന് മന്‍ഫൂഹി അവകാശപ്പെട്ടു. രാജ്യത്തെ വീടുകള്‍, ഓഫിസുകള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ദിനേന കുമിഞ്ഞുകൂടുന്നത്. വാഹനങ്ങളുടെയും മറ്റും സ്പേര്‍പാട്സുകളും ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്തുക്കളും ഇതില്‍ ഉള്‍പ്പെടും. 
നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് മാലിന്യസംസ്കരണത്തിന് പ്രത്യേകം കമ്പനി സ്ഥാപിക്കുകയെന്ന പദ്ധതിയിലത്തെിയതെന്ന് അഹ്മദ് മന്‍ഫൂഹി കൂട്ടിച്ചേര്‍ത്തു. 2014ല്‍ ലോകബാങ്ക് തയാറാക്കിയ സ്ഥിതിവിവരക്കണക്കനുസരിച്ച് പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയാവുന്ന തരത്തില്‍ പാഴ്വസ്തുക്കള്‍ അനിയന്ത്രിതമായി കുന്നുകുടുന്ന രാജ്യങ്ങളുടെ ഗണത്തിലാണ് കുവൈത്തിന്‍െറ സ്ഥാനം. കുവൈത്തില്‍ പ്രതിദിനം ഒരാള്‍ 1.4 കിലോ പാഴ്വസ്തുക്കള്‍ പുറന്തള്ളുന്നുണ്ടത്രെ. 2020 ആവുമ്പോഴേക്കും രാജ്യത്തെ 5433 കിലോ മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം പാഴ്വസ്തുക്കള്‍കൊണ്ട് നിറയുമെന്ന അവസ്ഥയിലാണ് കാര്യങ്ങളെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.  
Tags:    
News Summary - Veste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.