കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ നവംബറിലുണ്ടായ പെരുമഴയിലും വെള്ളപ്പൊക്കത്തില ും തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഏപ്രിൽ ആദ്യവാരം തുടങ്ങുമെന്ന് മന്ത്രി ജിനാൻ റ മദാൻ വ്യക്തമാക്കി. നേരത്തേ മാർച്ച് 15ന് തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും സാേങ്കതിക കാരണങ്ങളാൽ വൈകി. ഇതേതുടർന്ന് പാർലമെൻറ് അംഗങ്ങൾ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമീപകാലത്ത് നിർമിച്ച റോഡുകൾക്കാണ് കാര്യമായി വെള്ളപ്പൊക്കത്തിൽ നാശം വന്നത്.
നിർമാണത്തിലെ അപാകതയും റോഡുകൾ പെെട്ടന്ന് നശിക്കാൻ കാരണമായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 12 നിർമാണ കമ്പനികൾക്കും രണ്ട് ആർക്കിടെക്ചർ ഒാഫിസുകൾക്കുമെതിരെ നടപടി സ്വീകരിച്ചു. ഗുണനിലവാരം ഉറപ്പുവരുത്താൻ ശക്തമായ നിരീക്ഷണ സംവിധാനമാണ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ളത്. നിർമാണത്തിൽ അപാകതയുണ്ടെങ്കിൽ കരാറുകാർക്കും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കും.
അടുത്തകാലത്തൊന്നുമുണ്ടാവാത്ത നിലയിലുള്ള പെരുമഴയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഭീമമായ തുക ആവശ്യമാണ്.
ഇത് മന്ത്രാലയത്തിന് വലിയ സാമ്പത്തികഭാരം വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.