കുവൈത്ത് സിറ്റി: രാജ്യത്ത് ഓടാൻ അനുമതിയുള്ള വാഹനങ്ങളുടെ പരമാവധി ഉയരം നിരപ്പിൽന ിന്ന് നാലര മീറ്റർ മാത്രമേ പാടുള്ളൂവെന്ന് നിയമം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത് രിയുമായ ശൈഖ് ഖാലിദ് അൽ ജർറാഹ് ആണ് ഗതാഗത നിയമത്തിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പരമാവധി നീളം 12 മീറ്ററിൽ അധികമാവാൻ പാടില്ലെന്നും വീതി 260 സെൻറിമീറ്ററിൽ കൂടരുതെന്നും ഉത്തരവിലുണ്ട്.
ഗതാഗത കുരുക്കുകൾ ഇല്ലാതാക്കി റോഡ് ഗതാഗതം എളുപ്പമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ ഉത്തരവെന്നാണ് അധികൃതരുടെ വിശദീകരണം. ഉയരക്കൂടുതലും അമിത നീളവും കാരണം ചില വാഹനങ്ങൾ ഗതാഗത തടസ്സത്തിന് കാരണമാക്കുന്നുണ്ടെന്ന കണ്ടെത്തലാണ് അധികൃതർക്ക്. ഇതനുസരിച്ച് ഈ നിയമപരിധിയിൽ വരാത്ത വാഹനങ്ങൾ കണ്ടുകെട്ടാൻ ട്രാഫിക് വിഭാഗത്തിന് സാധിക്കും. അതേസമയം, നിയമം എന്നുമുതൽ പ്രാവർത്തികമാകും എന്നതുസംബന്ധിച്ച് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. നിയമം പ്രാബല്യത്തിലാകുന്നതോടെ പുതുതായി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരും വാഹന ഇറക്കുമതി കമ്പനിക്കാരും ഇക്കാര്യം കൂടി ശ്രദ്ധിക്കേണ്ടിവരും. നിലവിൽ നിരത്തിലുള്ള വാഹനങ്ങൾക്ക് ബാധകമാണോ എന്ന് ഉത്തരവിൽ പറയുന്നില്ല. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പിന്നീടുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.