വിവിധ ഭാഗങ്ങളിൽ നടക്കുന്ന റോഡ് അറ്റകുറ്റപ്പണി
കുവൈത്ത് സിറ്റി: രാജ്യത്ത് അറ്റകുറ്റപ്പണി നടക്കുന്ന റോഡുകളിൽ വാഹനം നിർത്തിയിടരുതെന്ന് ആഭ്യന്തര, പൊതുമരാമത്ത് മന്ത്രാലയങ്ങൾ ആവശ്യപ്പെട്ടു. പണിയെ ബാധിക്കുന്ന വിധം റോഡിന്റെ പരിസരങ്ങളിലും വാഹനം നിർത്താൻ പാടില്ല.
ഉൾഭാഗങ്ങളിലെ ഉൾപ്പെടെ റോഡുകളിൽ അറ്റകുറ്റപ്പണി നടത്തിവരുകയാണ്. ഏതൊക്കെ ഭാഗങ്ങളിലാണ് പണി നടക്കുന്നതെന്ന് സാഹിൽ ആപ് വഴി അറിയിക്കും.
കൂടാതെ ഈ ഭാഗങ്ങളിലെ താമസക്കാരെ അറിയിക്കാൻ ഫ്ലയറുകൾ വിതരണം ചെയ്യും. അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ ത്വരിതപ്പെടുത്താനും ഗതാഗതം മെച്ചപ്പെടുത്താനും സഹായിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
നിർദേശം അവഗണിച്ച് ഈ റോഡുകളിൽ നിർത്തിയിടുന്ന വാഹനങ്ങൾ കണ്ടുകെട്ടി മുനിസിപ്പാലിറ്റിയുടെ ഗാരേജിലേക്ക് മാറ്റുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.