കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്)വനിത വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിത ദിനാചരണത്തിൽ സോഷ്യൽ വെൽഫെയർ വിങ്ങുമായി ചേർന്ന് വിവിധ രാജ്യക്കാരായ 250ലധികം വനിതകൾ താമസിക്കുന്ന ഖൈത്താനിലുള്ള അൽ അബ്ര ക്ലീനിങ് കമ്പനിയുടെ വനിത ലേബർ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ, ബാഗുകൾ, ചെരിപ്പ്, മറ്റു നിത്യോപയോഗ വസ്തുക്കൾ, ഭക്ഷണസാധനങ്ങൾ എന്നിവ കൈമാറുകയും ചെയ്തു. തൃശൂർ അസോസിയേഷൻ പ്രസിഡൻറ് ബിജു കടവി, സോഷ്യൽ വെൽഫെയർ കൺവീനറും ആക്ടിങ് ജനറൽ സെക്രട്ടറിയുമായ വി.ഡി പൗലോസ്, വനിത വേദി ജനറൽ കൺവീനർ ഷൈനി ഫ്രാങ്ക്, വനിത സെക്രട്ടറി റിനി ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഏരിയ ഭാരവാഹികളും വനിതാവേദി ഭാരവാഹികളും ചേർന്ന് ട്രാസ്ക് അംഗങ്ങളിൽനിന്നും മറ്റും സമാഹരിച്ച സാധനങ്ങൾ അന്തേവാസികൾക്ക് കൈമാറി. ജോയ് തോലത്ത്, അലക്സ് പൗലോസ്, ഡോ. ജമീല കരീം, ജിഷ രാജീവ്, നിഷ ബിനോയ്, ഷെറിൻ ബിജു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.