വനിതവേദി കുവൈത്ത് വനിതാദിനാഘോഷം കല കുവൈത്ത് ജനറൽ സെക്രട്ടറി
സി. രജീഷ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വനിതവേദി കുവൈത്ത് വനിത ദിനാഘോഷവും കുട്ടികൾക്കായി കൗൺസലിങ്ങും സംഘടിപ്പിച്ചു. അബ്ബാസിയ കലാ സെന്ററിൽ നടന്ന പരിപാടി കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്തു.
വനിതവേദി കുവൈത്ത് പ്രസിഡന്റ് അമീന അജ് നാസ് അധ്യക്ഷത വഹിച്ചു. ഡോ. ജിജിൻ രാജൻ കൗൺസലിങ് ക്ലാസ് എടുത്തു. ഷംല ബിജു വനിതദിന സന്ദേശം അവതരിപ്പിച്ചു. വനിതവേദി കുവൈത്തിന്റെ മുഖമാസികയായ ജ്വാല മാഗസിന്റെ പ്രകാശനം അഡ്വൈസറി ബോർഡ് അംഗം ടി.വി. ഹിക്മത് നിർവഹിച്ചു.
കെ. സുരേന്ദ്രന്റെ സ്ത്രീ വിരുദ്ധപ്രസ്താവനക്കെതിരെ കേന്ദ്രകമ്മിറ്റി അംഗം രമ അജിത് പ്രതിഷേധകുറിപ്പ് അവതരിപ്പിച്ചു. ഫോക് വനിതവേദി ജനറൽ കൺവീനർ കവിത പ്രണീഷ്, പല്പക് ബാലവേദി ജനറൽ കൺവീനർ ശ്രുതി ഹരീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഉപരിപഠനാർഥം നാട്ടിലേക്ക് പോകുന്ന വിദ്യാർഥികൾ, പ്രവാസജീവിതം അവസാനിപ്പിച്ച് പോകുന്ന വനിതവേദി അംഗങ്ങൾ എന്നിവർക്കുള്ള മെമന്റോയും അതിഥികൾക്കുള്ള സ്നേഹോപഹാരവും കൈമാറി. വനിതവേദി കുവൈത്ത് ട്രഷറർ അഞ്ജന സജി, വൈസ് പ്രസിഡന്റ് ഷിനി റോബർട്ട്, ജോ. സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുഷാര അരവിന്ദൻ അവതാരകയായി. യോഗത്തിൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും പ്രോഗ്രാം കൺവീനർ സുനിത സോമരാജ് നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.