വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (വാക്) വിന്റർ ഫിയസ്റ്റ
കുവൈത്ത് സിറ്റി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക സംഘടനയായ വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (വാക്) വാക് വിന്റർ ഫിയസ്റ്റ 2025 കബ്ദ് റിസോർട്ടിൽ നടത്തി.
എല്ലാ ശൈത്യകാലങ്ങളിലും കുവൈത്തിലെ വളാഞ്ചേരിക്കാർ ഇത്തരത്തിൽ ഒത്തുകൂടി സൗഹൃദത്തിന്റെ ഊഷ്മളത പങ്കുവെക്കാറുണ്ട്.
ഒരു രാവും പകലും നീണ്ട പരിപാടിയിൽ പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന വിവിധ മത്സരങ്ങൾ, ഫാമിലി ഗെയിംസ്, കലാപരിപാടികൾ, ഗാനമേള തുടങ്ങിയവ ഒരുക്കിയിരുന്നു.
ഷാലെയിലൊരുക്കിയ ക്യാമ്പ് ഫയർ, ബാർബിക്യു എന്നിവയും ഹൃദ്യമായി. ആക്ടിങ് പ്രസിഡന്റ് സി.കെ. അബ്ദുൽ സമദ്, രക്ഷാധികാരികളായ ഷൗക്കത്ത് വളാഞ്ചേരി, റിയാസ് കാവുമ്പുറം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.