കുവൈത്ത് സിറ്റി: തൊഴിൽ വിസയിൽ പുറപ്പെടുന്നവർക്കുവേണ്ടി അതത് നാടുകളിൽവെച്ച് നടത്തപ്പെടുന്ന വൈദ്യപരിശോധനയുടെ ചുമതല ജി.സി.സി രാജ്യങ്ങളെല്ലാം തദ്ദേശീയ കമ്പനികളെ ഏൽപിക്കണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്. ജി.സി.സി വ്യവസ്ഥകൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഈ കമ്പനികൾക്ക് സാധിക്കണം. പാർലമെൻറിൽ എം.പി ഖലീൽ അൽ സാലിഹിെൻറ ചോദ്യത്തിനുള്ള മറുപടിയിലാണ് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് ഈ ആവശ്യം ഉന്നയിച്ചത്. ജി.സി.സി സെക്രട്ടറി ജനറലുമായി സംസാരിക്കവെ താൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
തദ്ദേശീയ കമ്പനികൾക്ക് കീഴിലെ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ വഴിവിട്ട രീതികൾ നടക്കുകയില്ലെന്നാണ് അനുഭവം. മാരകരോഗങ്ങളും പകർച്ചവ്യാധികളുമായി ജി.സി.സി രാജ്യങ്ങളിലേക്ക് വിദേശികൾ പ്രവേശിക്കുന്നത് തടയാൻ ഈ രീതിയാണ് ഉത്തമം. വിദേശികളുടെ മെഡിക്കൽ റിപ്പോർട്ടുകളുടെ സുതാര്യത ഉറപ്പുവരുത്താൻ ജി.സി.സി രാജ്യങ്ങളുടെ എംബസികൾക്കും കോൺസുലേറ്റുകൾക്കും ബാധ്യതയുണ്ടെന്ന് ഉന്നത സമിതി നേരത്തേ വ്യക്തമാക്കിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.