വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കൃത്രിമം: നഴ്സിന് നാലുവർഷം തടവ്

കുവൈത്ത് സിറ്റി: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കൃത്രിമം നടത്തിയ നഴ്സിന് കോടതി നാലുവർഷം തടവുശിക്ഷ വിധിച്ചു.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ ജോലിചെയ്ത ഈജിപ്ഷ്യൻ നഴ്സിനാണ് ശിക്ഷ. ഒരാളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പേര് തിരുത്തി മറ്റൊരാൾക്ക് നൽകുകയായിരുന്നു.

100 ദീനാർ കൈക്കൂലി നൽകി അനധികൃതമായി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ വിദേശിക്ക് ഏഴുവർഷം തടവും 800 ദീനാർ പിഴയും വിധിച്ചിട്ടുണ്ട്. തടവുകാലം കഴിഞ്ഞാൽ ഇയാളെ നാടുകടത്തുകയും ചെയ്യും. കുത്തിവെപ്പ് എടുക്കാതെ നഴ്സിന്റെ സഹായത്തോടെ കൃത്രിമമായി സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയായിരുന്നു ഇയാൾ.

Tags:    
News Summary - Vaccination certificate forged: Nurse sentenced to four years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.