കുവൈത്ത് സിറ്റി: ഉയിർപ്പ് പെരുന്നാളിനോടനുബന്ധിച്ച് കുവൈത്ത് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ കൊയർ ‘ഉത്ഥിതൻ’ എന്ന പേരിൽ രണ്ട് ഗാനങ്ങളുടെ വിഡിയോ ആൽബം പുറത്തിറക്കി. പൂർണമായി കുവൈത്തിൽ ചിത്രീകരിച്ച ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചത് എം.യു. മാത്യൂസ് പള്ളിപ്പാടാണ്. മാലാഖമാരുടെ ഗാനമാല എന്ന ഗാനത്തിെൻറ രചയിതാവ് ഫാ. ജോൺ മാത്യു പള്ളിപ്പാടാണ്. ഓർക്കസ്ട്രേഷൻ ജേക്കബ് തോമസ് കൈതയിലും ഓഡിയോ റെക്കോഡിങ്ങും മിക്സിങ്ങും നെബു അലക്സുമാണ് നിർവഹിച്ചത്. സെൻറ് സ്റ്റീഫൻസ് പള്ളിയിലും കുവൈത്തിെൻറ വിവിധ ഭാഗങ്ങളിലുമായി ചിത്രീകരിച്ച ഗാനങ്ങളുടെ വിഡിയോഗ്രാഫിയും എഡിറ്റിങ്ങും നിർവഹിച്ചത് ഷൈജു അഴീക്കോടാണ്. കുവൈത്തിൽ ആദ്യമായാണ് ഒരു കൊയർ ടീം വിഡിയോ ആൽബം തയാറാക്കിയതെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെട്ടു. പ്രകാശനത്തിന് ഫാ. ജോൺ ജേക്കബ്, ഫാ. ജോഷി പി. ജേക്കബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.