യു.എസ്-ജി.സി.സി ഡിഫൻസ് വർക്കിങ് ഗ്രൂപ് യോഗത്തിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ റിയാദിൽ നടന്ന ഇന്റഗ്രേറ്റഡ് എയർ ആൻഡ് മിസൈൽ ഡിഫൻസ് (ഐ.എ.എം.ഡി), മാരിടൈം സെക്യൂരിറ്റി എന്നിവയെക്കുറിച്ചുള്ള യു.എസ്-ജി.സി.സി ഡിഫൻസ് വർക്കിങ് ഗ്രൂപ്പുകളുടെ യോഗത്തിൽ കുവൈത്ത് പങ്കെടുത്തു. എയർ വൈസ് മാർഷൽ ഖാലിദ് സാദ് കുവൈത്ത് സൈനിക സംഘത്തിന് നേതൃത്വം നൽകി. ജി.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തിൽ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റും ജി.സി.സി രാജ്യങ്ങളിലെ സായുധ സേന പ്രതിനിധികളും പങ്കെടുത്തു. പ്രാദേശിക സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിന് സംയുക്ത സുരക്ഷയും പ്രതിരോധ സഹകരണവും വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള യു.എസ്-ജി.സി.സി പങ്കാളിത്തത്തെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.