കുവൈത്ത് സിറ്റി: കുവൈത്തിൽ സർവകലാശാല ജീവനക്കാർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു. സ്വദേശികളും വിദേശികളും ഉൾപ്പെടെ രജിസ്ട്രേഷൻ നടത്തിയ മുഴുവൻ ജീവനക്കാർക്കും വാക്സിൻ നൽകിയതായി കുവൈത്ത് സർവകലാശാല അധികൃതർ വ്യക്തമാക്കി.
രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം മുന്നോട്ടുവരണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കുവൈത്ത് സർവകലാശാല വിദ്യാർഥികൾ ഒക്ടോബറിൽ ക്ലാസിലേക്ക് വരുകയാണ്. ഘട്ടംഘട്ടമായി നേരിട്ടുള്ള അധ്യയനം സാധ്യമാക്കാൻ അധികൃതർ ഒരുക്കം ആരംഭിച്ചു. ഇതിെൻറ ഭാഗമായാണ് സർവകലാശാല ജീവനക്കാർക്കും വിദ്യാർഥികൾക്കും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ നടപടി ആരംഭിച്ചത്.
സ്കൂൾ ജീവനക്കാർക്ക് ആരോഗ്യ പരിശീലനം നൽകും
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്കൂൾ ജീവനക്കാർക്ക് ആരോഗ്യ പരിശീലനം നൽകും. സ്കൂൾ തുറന്ന് നേരിട്ടുള്ള അധ്യയനം സാധ്യമാക്കാനാണ് കോവിഡ് കാല സാഹചര്യം കൈകാര്യം ചെയ്യാൻ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും പരിശീലനം നൽകുന്നത്. മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭിന്നശേഷിക്കാരുടെ വിദ്യാലയങ്ങൾ എന്നിവയിലെ ജീവനക്കാർക്കും പരിശീലനം നൽകും. ദറബ്നി പ്ലാറ്റ്ഫോം വഴി ഒാൺലൈനായാണ് പരിശീലനം നൽകുക. ഇതു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്പെടും. ഏപ്രിൽ 26 വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം മേയ് രണ്ടിന് ആരംഭിക്കും. മൂന്നാംഘട്ടം മേയ് മൂന്നുമുതൽ ആറുവരെയും നാലാം ഘട്ടം മേയ് ഒമ്പതു മുതൽ 11 വരെയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.