മിശ്രിഫ്: കേരള ഫുട്ബാള്‍ ഏക്സ്പാറ്റ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന എട്ടാമത് യൂ നിമണി കെഫാക് ലീഗിന് ഉജ്ജ്വല തുടക്കം.
ടീമുകള്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങില്‍ മുന്‍ കുവൈത്ത് താരങ്ങളായ ജാസിം യാഖൂബ്, മുഹമ്മദ് അല്‍ സായര്‍, മുഹമ്മദ് ഖലീല്‍, അബ്ദുല്‍ അ സീസ് ഹസന്, അഡ്മിനിസ്ട്രേറ്റിവ് ആന്‍ഡ് ഫിനാന്‍സ് ഡെപ്യൂട്ടി ഡയറക്ടറായ അലി മര്‍വി അ ല്‍ ഹദിയ, യൂനിമണി മാര്‍ക്കറ്റിങ് ഹെഡ് രഞ്ജിത്ത് പിള്ള എന്നിവര്‍ മുഖ്യാതിഥികളായി.
10 മാസത്തോളം നീളുന്ന സീസണ് എട്ടില്‍ കുവൈത്തിലെ 18 പ്രമുഖ ടീമുകളാണ് സോക്കര്‍ ലീഗിലും മാസ്റ്റേഴ്സ് ലീഗിലും പന്ത് തട്ടാനിറങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ മലപ്പുറം ബ്രദേഴ്സ് നിലവിലെ ചാമ്പ്യന്മാരായ സോക്കര്‍ കേരളയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചു. തുടക്കത്തില്‍തന്നെ മലപ്പുറം ബ്രദേഴ്സ് റൗഫിലൂടെ ലീഡ് നേടി.
ഒന്നാം പകുതി അവസാനിക്കുന്നതിനു മുമ്പുതന്നെ ഇര്‍ഷാദിലൂടെ ലീഡ് ഉയര്‍ത്തിയ മലപ്പുറം മിന്നുന്ന ഫോമിലായിരുന്നു. രണ്ടു ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ചെങ്കിലും സോക്കര്‍ കേരളയുടെ ഗോളിയും പ്രതിരോധനിരക്കാരെയും കബളിപ്പിച്ച് താരിഖിലൂടെ മൂന്നാം ഗോളും പിറന്നതോടെ തിരിച്ചുവരവ് അസാധ്യമായി. കഴിഞ്ഞവര്‍ഷത്തെ റണ്ണേര്‍സ് അപ്പായ ബോസ്കോ ചാമ്പ്യന്‍സ് എഫ്.സിയും യങ് ഷൂട്ടേഴ്സും സോക്കര്‍ ലീഗിലെ രണ്ടാം മത്സരം
രണ്ടു ഗോൾ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ചാമ്പ്യന്‍സ് എഫ്.സിക്കുവേണ്ടി മുത്തുവും അബിലും യങ് ഷൂട്ടേഴ്സിനുവേണ്ടി സാദിഖും റഷീദും ഗോളുകള്‍ നേടി.
എല്ലാ വെള്ളിയാഴ്ചകളിലും മിശ്രിഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകീട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പതുവരെയാണ് മത്സരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99641069, 99708812, 55916413.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.