Posted On
date_range Updated On
date_range അപ്രതീക്ഷിത മഴ, മിന്നൽ
കുവൈത്ത് സിറ്റി: രാജ്യത്ത് ചൊവ്വാഴ്ച വൈകീട്ട് അപ്രതീക്ഷിതമായി മഴയെത്തി. മിന്നലോടുകൂടിയ മഴ 6.30ഓടെ ശക്തമല്ലാതെ പെയ്തു. ഇതോടെ ചൂടിന്റെ കാഠിന്യം കുറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്കുശേഷം പലയിടത്തും അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. മഗ്രിബ് നമസ്കാര സമയത്ത് മഴയെത്തിയതോടെ ശക്തിപ്പെടുമെന്ന കണക്കൂകൂട്ടലുണ്ടായെങ്കിലും കൂടുതൽ സമയം നീണ്ടുനിന്നില്ല. പൊടിക്കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റിനും സാധ്യത കൽപിച്ചിരുന്നു. അതേസമയം, മഴ ശക്തിപ്പെടാത്തത് പ്രയാസങ്ങൾ ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.