ജഹ്റ റോഡിൽ വാഹനങ്ങളിലെ തീ അഗ്നിശമന സേന അണക്കുന്നു
കുവൈത്ത് സിറ്റി: ജഹ്റ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ജഹ്റ റോഡിലെ ഷുവൈഖ് പ്രദേശത്താണ് അപകടം. ഷുവൈഖ് ഇൻഡസ്ട്രിയൽ സെന്ററിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി അപകടം കൈകാര്യം ചെയ്തു.
സംഘം പരിക്കേറ്റവരെ മെഡിക്കൽ എമർജൻസി സർവിസുകൾക്ക് കൈമാറി. അപകടത്തിൽ വാഹനം വലിയ രൂപത്തിൽ നശിച്ചു. കൂട്ടിയിടച്ച വാഹനങ്ങളിൽ ഉടൻ തീപിടിക്കുകയായിരുന്നു. രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്തവും വർധിച്ചിട്ടുണ്ട്.
അപ്പാർട്ട്മെന്റുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും നിരവധി കേസുകൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. വാഹനങ്ങളിലും തീ പിടിക്കുന്നത് പതിവാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.