കുവൈത്ത് സിറ്റി: നിയമലംഘനത്തെ തുടർന്ന് 12 സ്വകാര്യ ഫാർമസികൾ അടച്ചുപൂട്ടി. ഫാർമസി പ്രഫഷൻ നിയമത്തിന്റെയും മരുന്നു വിതരണ ചട്ടങ്ങളുടെയും ഗുരുതര ലംഘനങ്ങളെയും തുടർന്നാണ് നടപടി.
നിയലംഘനം നടത്തിയ ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കാനും സ്ഥിരമായി അടച്ചുപൂട്ടാനും ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി നിർദേശിച്ചു.
നിയമലംഘനങ്ങൾക്ക് കർശന നടപടികൾ അനിവാര്യമാണെന്നും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും അപകടമുണ്ടാക്കുന്ന എല്ലാ നടപടികളിലും വ്യക്തമാക്കി.
ലംഘനങ്ങൾക്ക് ഉത്തരവാദികളായവരെ നിയമനടപടികൾ ആരംഭിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഔഷധ വിപണിയെ നിയന്ത്രിക്കുന്നതിനും പ്രഫഷനൽ, ധാർമിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.