കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ സ​ഹാ​യ​ വി​ത​ര​ണ​ത്തി​ൽ

കുവൈത്ത് മാനുഷിക പ്രവർത്തനങ്ങളെ തുർക്കിയ റെഡ് ക്രസന്റ് പ്രശംസിച്ചു

കു​വൈ​ത്ത് സി​റ്റി: തു​ർ​ക്കി​യ​യി​ൽ ഭൂ​ക​മ്പ​ത്തി​ൽ ദു​രി​തം പേ​റു​ന്ന​വ​ർ​ക്ക് ന​ൽ​കി​യ സ​ഹാ​യ​ത്തി​ൽ കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​യെ (കെ.​ആ​ർ.​സി.​എ​സ്) തു​ർ​ക്കി റെ​ഡ് ക്ര​സ​ന്റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ യൂ​സു​ഫ് സെ​യ്ഗി​ലി പ്ര​ശം​സി​ച്ചു. അ​ന്റാ​ക്യ​യി​ലെ 2400 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു യൂ​സു​ഫ് സെ​യ്ഗി​ലി.

ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണം, ടെ​ന്റു​ക​ൾ, ജ​ന​റേ​റ്റ​റു​ക​ൾ എ​ന്നി​വ കു​വൈ​ത്ത് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം ഈ ​പി​ന്തു​ണ​യെ അ​ഭി​ന​ന്ദി​ച്ചു. അ​തേ​സ​മ​യം, ഭൂ​ക​മ്പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​ത് തു​ട​രു​ന്ന​താ​യി കെ.​ആ​ർ.​സി.​എ​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ അ​ൻ​വ​ർ അ​ൽ ഹ​സാ​വി പ​റ​ഞ്ഞു.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പാ​ർ​പ്പി​ട​വും ഭ​ക്ഷ​ണ​വും മ​രു​ന്നും ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ ത​ക​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ൽ​നി​ന്ന് കെ.​ആ​ർ.​സി.​എ​സ് പി​ന്തി​രി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Turkish Red Crescent praises Kuwait humanitarian efforts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.