സഗീർ തൃക്കരിപ്പൂർ അനുസ്മരണ പ്രത്യേക പതിപ്പ് പ്രകാശനം ഇന്ത്യൻ അംബാസഡർ സിബി ജോർജ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: അതിരുകളില്ലാതെ മനുഷ്യരെ സ്നേഹിച്ച വലിയ സാമൂഹിക സേവകനായിരുന്നു സഗീർ തൃക്കരിപ്പൂർ എന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ പൊതുസമൂഹം ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാമൂഹിക അനുശോചന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു പതിറ്റാണ്ടിലെ പ്രവർത്തനത്തിലൂടെ സഗീർ തൃക്കരിപ്പൂർ നേടിയ സ്നേഹവും ആദരവും സ്വാധീനവും അടയാളപ്പെടുത്തുന്നതായി ഇന്ത്യൻ സമൂഹം 'ട്രിബൂട് ടു സഗീർ തൃക്കരിപ്പൂർ'എന്നപേരിൽ സംഘടിപ്പിച്ച പരിപാടി. സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവരും പ്രവാസി സംഘടന പ്രതിനിധികളും സംബന്ധിച്ചു.
കുവൈത്തിലെയും ഇന്ത്യയിലെയും വിവിധ ജി.സി.സി രാജ്യങ്ങളിയെയും വിവിധ സാമൂഹിക മണ്ഡലങ്ങളിലെ സംഘടന പ്രതിനിധികൾ നേരിട്ടും ഒാൺലൈനായും സഗീർ തൃക്കരിപ്പൂരിനെ അനുസ്മരിച്ചു. കണ്ടുമുട്ടിയ ഓരോ മനുഷ്യനിലും സ്നേഹസ്പർശനം തീർത്താണ് സഗീർ തൃക്കരിപ്പൂർ കടന്നുപോയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംഘാടകസമിതി ജനറൽ കൺവീനർ ഡോ. അമീർ അഹമ്മദ് അനുസ്മരിച്ചു.
സാമൂഹിക അനുശോചന പ്രമേയം പ്രോഗാം കൺവീനറും കെ.കെ.എം.എ ജനറൽ സെക്രട്ടറിയുമായ കെ.സി. അബ്ദുൽ ഗഫൂർ അവതരിപ്പിച്ചു. സ്നേഹാർപ്പണമായി തയാറാക്കിയ സപ്ലിമെൻറ് പ്രോഗ്രാം കൺവീനർ സത്താർ കുന്നിലിന് കൈമാറി അംബാസഡർ സിബി ജോർജ് പ്രകാശനം ചെയ്തു. സഗീർ തൃക്കരിപ്പൂരിെൻറ ജീവിതത്തിലെ നാഴികക്കല്ലുകൾ കോർത്തിണക്കി തയാറാക്കിയ 'സ്നേഹപൂർവം സഗീർകക്ക്'വിഡിയോ ഡോക്യുമെൻററിയും പ്രകാശനം ചെയ്തു.
ഡോ. അമീർ, പി.കെ. അക്ബർ സിദ്ദീഖ്, കെ.പി. സുരേഷ്, എ.പി. അബ്ദുസ്സലാം, ബി.എം. ഇക്ബാൽ, ബാബുജി ബത്തേരി, സത്താർ കുന്നിൽ, ഹബീബുല്ല മുറ്റിച്ചൂർ, കെ.സി. ഗഫൂർ എന്നിവർ സന്നിഹിതരായി. എ.പി. അബ്ദുസ്സലാം (കെ.കെ.എം.എ), എൻ. അജിത്കുമാർ (കേരള പ്രവാസി ക്ഷേമനിധി ബോർഡ്), കെ.പി. സുരേഷ് (ഐ.ബി.പി.സി), സാം പൈനുംമൂട്, മാത്യൂസ് വർഗീസ് (ബി.ഇ.സി), മുനവർ മുഹമ്മദ് (ഫ്രൈഡേ ഫോറം) സിദ്ദീഖ് വലിയകത്ത്, ഹബീബുല്ല മുറ്റിച്ചൂർ (നിലാവ്) എന്നിവർ അനുശോചന പ്രസംഗം നടത്തി. അബ്ദുൽ ഫത്താഹ് തയ്യിൽ, ബാബുജി ബത്തേരി, ഹബീബുല്ല മുറ്റിച്ചൂർ, സത്താർ കുന്നിൽ, കെ.സി. ഗഫൂർ, രതീഷ് സി.വി. അമ്മാസ് എന്നിവർ ചേർന്നൊരുക്കിയ ഡോക്യുമെൻററി പ്രദർശിപ്പിച്ചു.
ഹമദ് അൽ തർക്കയിത് (പി.ഐ.സി ചെയർമാൻ), ഫൈസൽ മലല്ലാഹ് (അൽ കൂത്ത് ഇൻഡസ്ട്രിയൽ പ്രോജക്ടസ്), ഡോ. കെ.ടി. ജലീൽ (ഉന്നത വിദ്യാഭാസമന്ത്രി, കേരളം), ഇ.ടി. മുഹമ്മദ് ബഷീർ എം.പി, റഷീദലി ശിഹാബ് തങ്ങൾ, സത്യൻ മൊകേരി (മുൻ എം.എൽ.എ), മുഹമ്മദ് സഗീർ (കുവൈത്ത് എൻജിനിയേഴ്സ് ഫോറം) ഡോ. പുത്തൂർ റഹ്മാൻ (കെ.എം.സി.സി, യു.എ.ഇ), കെ. സിദ്ദീഖ് (കെ.കെ.എം.എ രക്ഷാധികാരി), എ.പി. നിസാമുദ്ദീൻ (സിജി) എൻ.എ. മുനീർ, അബ്ദുൽ ഫത്താഹ് തയ്യിൽ (കെ.കെ.എം.എ), എബി വരിക്കാട്, ആൽബർട്ട്, രാജ്പാൽ ത്യാഗി (ഐ.സി.എസ്.ജി), അശോക് കൽറ (മുൻ ചെയർമാൻ ഐ.സി.എസ്.കെ), കരീം ഇർഫാൻ (ഫിമ). ആർ.സി. സുരേഷ്, അപ്സര മഹ്മൂദ്, ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ കെയർ), അയ്യൂബ് കച്ചേരി (ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്), ടി.എ. രമേശ് (ഓൺകോസ്റ്റ്), ജോൺ തോമസ്, രാജൻ ഡാനിയേൽ, ഫൈസൽ മഞ്ചേരി (കെ.ഐ.ജി), എസ്.എ. ലബ്ബ, ശറഫുദ്ദീൻ കണ്ണേത്ത് (കെ.എം.സി.സി), ജ്യോതിഷ് ചെറിയാൻ (കല), വർഗീസ് പുതുക്കുളങ്ങര (ഒ.ഐ.സി.സി), എൻജിനീയർ അബൂബക്കർ (കെ.ഇ.എ), അൻസർ സഇൗദ് (വെൽഫെയർ കേരള കുവൈത്ത്), എസ്.എം. ബഷീർ (കെ.കെ.എം.എ കർണാടക), ബിനോയ് (തനിമ), ഹമീദ് മധുർ (ഐ.എം.സി.സി), മുഹമ്മദ് റാഫി (എം.ഇ.എസ്), സജീവ് പീറ്റർ (മലയാളി മീഡിയ ഫോറം), അബ്ദുൽ ഹകീം ദാരിമി (ഐ.സി.എഫ്), ദിവാകരൻ അമ്മനത് (അമ്മ കുവൈത്ത്), ബിനോയ് സെബാസ്റ്റ്യൻ (ബി.പി.പി), നബീല നൗഷാദ് (ഐവ കുവൈത്ത്), റിമ അജിത് (വനിതവേദി), ബഷീർ ബാത്ത, മുസ്തഫ മുളയങ്കാവ് (ഇന്ത്യൻ സോഷ്യൽ ഫോറം), ഉസാമ അബ്ദുറസാഖ് (യൂത്ത് ഇന്ത്യ), നാസർ മഷൂർ തങ്ങൾ, മുഹമ്മദ് ഖലീൽ ഖാൻ (യു.പി എൻ.ആർ.ഐ ഫോറം), മനോജ് ഉദയപുരം (കേരള അസോസിയേഷൻ), ശറഫുദ്ദീൻ സൂഫി (ഇന്ത്യൻ മുസ്ലിം അസോസിയേഷൻ), ചെസ്സിൽ രാമപുരം (ജി.പി.സി.സി), വെങ്കിട്ട കൃഷ്ണൻ (അർപ്പൺ കുവൈത്ത്), സുനിൽ രാപ്പുഴ (എസ്.എം.സി.എ), ജ്യോതിദാസ് (സാന്ത്വനം), പ്രേംരാജ് (കുട) എന്നിവരുടെ അനുശോചന വിഡിയോ സന്ദേശങ്ങൾ ചടങ്ങിൽ പ്രദർശിപ്പിച്ചു. സഗീർ തൃക്കരിപ്പൂരിെൻറ മകൾ ഡോ. സുആദ് സംഘടന പ്രവർത്തകരുടെയും സമൂഹത്തിെൻറയും സഹായത്തിനും സ്നേഹത്തിനും നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ ബാബുജി ബത്തേരി സ്വാഗതവും കാസർകോട് അസോസിയേഷൻ സെക്രട്ടറി നളിനാക്ഷൻ ഒളവറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.