ഒ​ഴി​വു​ദി​ന​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്

ക​ു​വൈ​ത്ത് സി​റ്റി: 'ഗ്രീ​ൻ എ​ർ​ത്ത് - ക്ലീ​ൻ എ​ർ​ത്ത്'​ത​ല​ക്കെ​ട്ടി​ൽ കേ​ര​ള ഇ​സ്​​ലാ​മി​ക് ഗ്രൂ​പ്പി​െൻറ​യും യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്തി​െൻറ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കു​വൈ​ത്തി​ലെ കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ പ​ബ്ലി​ക്​ അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫ​ർ​വാ​നി​യ ഗാ​ർ​ഡ​നി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. കു​വൈ​ത്ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന യൂ​ത്ത് ഇ​ന്ത്യ വ​ള​ൻ​റി​യ​ർ​മാ​ർ 50ഓ​ളം വൃ​ക്ഷ​ത്തൈ​ക​ളാ​ണ് ന​ട്ട​ത്.

കെ.​ഐ.​ജി എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ റ​സാ​ഖ് ന​ദ്​​വി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. യു​വാ​ക്ക​ളു​ടെ ക​ർ​മ​ശേ​ഷി സാ​മൂ​ഹി​ക സേ​വ​ന​ത്തി​നും രാ​ജ്യ ന​ന്മ​ക്കും വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും മ​റ്റു യു​വാ​ക്ക​ളും ഇ​ത്ത​ര​ത്തി​ൽ സേ​വ​ന​മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മൂ​ഹി​ക​സേ​വ​നം എ​ന്ന​തോ​ടൊ​പ്പം വ്യ​ക്തി​ക​ൾ​ക്ക് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ന്മേ​ഷ​വും ക​രു​ത്തും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ദാ​നം​ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ് ഉ​സാ​മ അ​ബ്​​ദു​ൽ റ​സാ​ഖ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ഹീം മു​ഹ​മ്മ​ദ്, കെ.​ഐ.​ജി ഏ​രി​യ പ്ര​സി​ഡ​ൻ​റ് സി.​പി. നൈ​സാം, യൂ​ത്ത് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സി​ജി​ൽ ഖാ​ൻ, നി​യാ​സ് മു​ഹ​മ്മ​ദ്, അ​ലി അ​ക്ബ​ർ, ജ​വാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.