കുവൈത്തിൽ ഈ വർഷം ഡിസംബർ വരെ 3.4 ദശലക്ഷം ഗതാഗത ലംഘനങ്ങൾ

കുവൈത്ത് സിറ്റി: രാജ്യത്ത് ഈവർഷം നവംബർ അവസാനം വരെ റോഡപകടങ്ങളിൽ മരിച്ചത് 170 പേർ. 3.4 ദശലക്ഷം ഗതാഗത നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ ആറു ഗവർണറേറ്റുകളും വിവിധ നിയമലംഘനങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ ശ്രദ്ധ വ്യതിചലിച്ചതാണ് 92 ശതമാനം അപകടങ്ങൾക്കും കാരണം. എട്ടു ശതമാനം വ്യത്യസ്തമായ മറ്റു കാരണങ്ങളാണ്.

ശ്രദ്ധക്കുറവുമൂലം 4,594 അപകടങ്ങൾ ഉണ്ടായി. 1,262 അപകടങ്ങൾ നടന്ന കുവൈത്ത് സിറ്റിയിലാണ് കൂടുതൽ അപകടങ്ങൾ. ഹവല്ലി- 1,015, ഫർവാനിയ- 669, ജഹ്‌റ -468, അഹ്മദി -730, മുബാറക് അൽ കബീർ- 450 എന്നിങ്ങനെയാണ് മറ്റ് അപകടങ്ങൾ.

അപകടത്തിൽ മരിച്ചവരുടെ എണ്ണം 18 സ്ത്രീകൾ അടക്കം 170 ആണ്. ജഹ്‌റയിൽ 52 പേർ മരിച്ചു. 31 നും 40നും ഇടയിലുള്ളവരാണ് മരിച്ചവരിൽ ഭൂരിപക്ഷം. ഒരു മാസത്തിനും 10 വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങളും പട്ടികയിലുണ്ട്. പൊലീസിന്റെ നേരിട്ടുള്ളതും കാമറകൾ വഴിയും ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് പെനാൽറ്റി ഡിവിഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ഉതൈബി പറഞ്ഞു. രാജ്യത്ത് എല്ലാ പ്രധാന റോഡുകളിലും വിവിധ പൊതുസ്ഥലങ്ങളിലും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 

മൊ​ബൈ​ൽ വി​ല്ല​ൻ

മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം മൂ​ല​മാ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന​ത്. ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​ത്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ വാ​ഹ​നം മു​ന്നി​ലു​ള്ള​തി​ൽ​നി​ന്ന് കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ക്ക​ണം. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കു​ക, അ​മി​ത​വേ​ഗ​ത ഒ​ഴി​വാ​ക്കു​ക, കു​ട്ടി​ക​ളെ പി​ൻ​സീ​റ്റി​ൽ ഇ​രു​ത്തു​ക, മ​റ്റു​ള്ള​വ​രെ​കൂ​ടി സം​ര​ക്ഷി​ക്കു​ക എ​ന്നി​വ ശ്ര​ദ്ധി​ക്ക​ണം.

Tags:    
News Summary - Traffic violations in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.