Posted On
date_range Updated On
date_range മയക്കുമരുന്ന് കേസിൽ നാലുപേർക്ക് വധശിക്ഷ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തിയ കേസിൽ നാല് വിദേശി പൗരന്മാർക്ക് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവച്ചു.കോസ്റ്റ് ഗാർഡുമായി ചേർന്ന് ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് നടത്തിയ ഓപ്പറേഷനിൽ 322 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു.കേസുമായി ബന്ധപ്പെട്ട് ഒരു ഈജിപ്ഷ്യൻ പ്രവാസിയെയും സെൻട്രൽ ജയിലിലെ തടവുകാരനെയും കുറ്റവിമുക്തരാക്കിയ ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചു.
മയക്കുമരുന്ന് ഉപയോഗക്കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട കുവൈത്ത് പൗരന്റെ ശിക്ഷ അപ്പീൽ കോടതി റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.