കുവൈത്ത് സിറ്റി: കെട്ടിടങ്ങൾ പൊളിക്കുമ്പോൾ നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി. ഇതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി ഫീൽഡ് പരിശോധന കാമ്പയിൻ ആരംഭിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റെസിഡൻഷ്യൽ കെട്ടിടങ്ങൾ, നിക്ഷേപം-വാണിജ്യ- വ്യാവസായിക കെട്ടിടങ്ങൾ, ഷാലെകൾ തുടങ്ങി എല്ലാത്തരം കെട്ടിടങ്ങളും പൊളിക്കുമ്പോൾ ബന്ധപ്പെട്ട നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്നും ഇവ കൃത്യമായി നീരീക്ഷിക്കുമെന്നും മുനിസിപ്പാലിറ്റി അഹ്മദി ഗവർണറേറ്റ് ബ്രാഞ്ചിലെ സുരക്ഷാ വകുപ്പ് ഡയറക്ടർ ഖാലിദ് അൽ ഒതൈബി പറഞ്ഞു.
പൊളിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് ചുറ്റും വേലി സ്ഥാപിക്കാത്തതായി കണ്ടെത്തിയ നിരവധി സഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇത്തരം നടപടികൾ പൊതു സൗകര്യങ്ങൾക്കും ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുമെന്നും ചൂണ്ടികാട്ടി.
എഞ്ചിനീയറിംഗ് ലൈസൻസിംഗ് വകുപ്പ് പൊളിക്കൽ പെർമിറ്റ് നൽകിയ ഇടങ്ങളിൽ പരിശോധനാ സംഘങ്ങൾ സന്ദർശിച്ച് സ്ഥലങ്ങൾ നിരീക്ഷിക്കുന്നുണ്ട്. എല്ലാ ഗവർണറേറ്റുകളിലെയും സുരക്ഷാ വകുപ്പുകൾ ഫീൽഡ് പരിശോധനകളിലൂടെ പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.