കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ 156 ലംഘനങ്ങൾ കണ്ടെത്തി. മൊബൈൽ റഡാർ സംവിധാനം വഴി നടത്തിയ ഹൈവേ പരിശോധനയിൽ അമിതവേഗത്തിൽ വാഹനമോടിച്ച നിരവധി ഡ്രൈവർമാർ പിടിയിലായി.
ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അഹമ്മദ് അൽ അതീഖിയുടെ മേൽനോട്ടത്തിലായിരുന്നു കാമ്പയിൻ.
ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.