കുവൈത്ത് സിറ്റി: സ്വന്തം വാഹനമാണെങ്കിലും ഇഷ്ടമുള്ള നിറം കൊടുക്കാമെന്ന് കരുതേണ്ട. രാജ്യത്ത് വാഹനം പെയിന്റ് ചെയ്യുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റിയാല്‍ പിഴ ചുമത്തുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. വാഹനം പെയിന്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ട്രാഫിക് വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.വാഹനത്തിന്റെ നിറം മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം സാങ്കേതിക പരിശോധന വകുപ്പിൽനിന്ന് അനുമതി നേടണം.അംഗീകാരം ലഭിച്ചശേഷം അംഗീകൃത വര്‍ക്ക്ഷോപ്പില്‍ വാഹനം പെയിന്റ് ചെയ്ത്, വീണ്ടും സാങ്കേതിക വിഭാഗത്തിന്റെ പരിശോധനക്ക് വിധേയമാക്കണം.തുടര്‍ന്ന് വാഹന രജിസ്ട്രേഷന് വിഭാഗത്തില്‍നിന്ന് പുതുക്കിയ രേഖകള്‍ കൈപ്പറ്റണമെന്നും അധികൃതര്‍ പറഞ്ഞു.അനുമതിയില്ലാതെ നിറം മാറ്റുന്നത് നിയമലംഘനമാണെന്നും വാഹന ഉടമക്കെതിരെ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.