ട്രാ​ക്ക് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ‘ട്രി​വാ​ൻ​സ് ക​പ്പ് - 2023’ ഫ്ല​യ​ർ പ്ര​കാ​ശ​നം

ട്രാ​ക്ക് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് നാ​ളെ

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്ക് ) കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കും. വൈ​കീ​ട്ട് 4:30 മു​ത​ൽ ഫ​ഹാ​ഹീ​ൽ സൂ​ക്ക് സ​ബ സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം. ‘ട്രി​വാ​ൻ​സ് ക​പ്പ് - 2023’ എ​ന്നു പേ​രി​ട്ട ടൂ​ർ​ണ​മെ​ന്റി​ൽ 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

ഐ.​എ​സ്.​എ​ഫ്.​സി, ബീ​ച്ച് എ​ഫ്.​സി മം​ഗ​ഫ്, ഫ്ര​ണ്ട്സ് യു​നൈ​റ്റ​ഡ് എ​ഫ്.​സി, ഗ്രാ​ൻ​ഡ് സോ​ക്ക​ർ എ​ഫ്.​സി ഫ​ർ​വാ​നി​യ, എ​ഫ്.​സി. മി​ഷ​റ​ഫ്, അ​റ​ഫാ, എ.​കെ.​എ​ഫ്.​സി, ട്രാ​ക്ക് ട്രി​വാ​ൻ​ഡ്രം, ച​ങ്ങാ​യീ​സ് അ​ബ്ബാ​സി​യ, ല​ക്കി​സ്റ്റാ​ർ ഫ​ർ​വാ​നി​യ, കി​ഫാ കു​വൈ​ത്ത്, ചാ​ലി​ശ്ശേ​രി ബോ​യ്സ്, സ്പാ​ർ​ക്ക് എ​ഫ്.​സി അ​ബ്ബാ​സി​യ, യു.​എ​ഫ്.​സി മം​ഗ​ഫ്, ചി​ല്ലീ​സ് റ​സ്റ്റാ​റ​ന്‍റ് മം​ഗ​ഫ്, എ​ഫ്.​സി. സോ​ക്ക​ർ സി​റ്റി എ​ന്നി​വ​യാ​ണ് ടീ​മു​ക​ൾ.

അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ‘ട്രി​വാ​ൻ​സ് ക​പ്പ് - 2023’ ഫ്ല​യ​ർ ടൂ​ർ​ണ​മെ​ന്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​രി​പ്ര​സാ​ദ് ടീം ​മാ​നേ​ജ​ർ​മാ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ട്രാ​ക്ക് ട്രി​വാ​ൻ​ഡ്രം ടീം ​അം​ഗ​ങ്ങ​ൾ​ക്കു​ള​ള ജ​ഴ്സി ട്രാ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വി​ത​ര​ണം ചെ​യ്തു. ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എ. നി​സ്സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു, ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ ലി​ജോ​യ് ജോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടൂ​ർ​ണ​മെ​ന്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​രി​പ്ര​സാ​ദ് സ്വാ​ഗ​ത​വും ട്രാ​ക്ക് ട്ര​ഷ​റ​ർ മോ​ഹ​ന​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Track football tournament tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.