ട്രാക്ക് ഫുട്ബാൾ ടൂർണമെന്റ് ഫ്ലയർ പ്രകാശനം

ട്രാക്ക് ഫുട്ബാൾ ടൂർണമെന്റ് ഫ്ലയർ പ്രകാശനം

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ‘ട്രിവിയൻസ് കപ്പ് - 2023’ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയ കിഫ അക്കാദമി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ട്രാക്ക് ചെയർമാൻ പി.ജി.ബിനു ഇന്ത്യൻ സ്ട്രൈകേഴ്സ് ഫുട്ബോൾ ക്ലബ് പ്രസിഡൻറ് റോബർട്ട് ബർണാടിന് ഫ്ലയർ നൽകി പ്രകാശനം നിർവ്വഹിച്ചു. ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു.

ജൂൺ 16 ന് വൈകുന്നേരം 4.30 മുതൽ ഫഹാഹീൽ സൂക്ക് സബ സ്കൂൾ ഗ്രൗണ്ടിലാണ് ടൂർണമെന്റ്. ടൂർണമെന്റിനെ കുറിച്ച് ‘ട്രിവിയൻസ് കപ്പ് - 2023’

ജനറൽ കൺവീനർ ഹരിപ്രസാദ് വിശദീകരിച്ചു. ട്രാക്ക് ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പ്, വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, ജോയിന്റ് ട്രഷറർ ലിജോയ് ജോളി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആഷ്ലി ജോസഫ് റോബർട്ട് രത്നരാജ്, കുവൈത്തിലെ പ്രമുഖ ഫുട്ബോൾ ക്ലബുകളുടെ അംഗങ്ങൾ, ടീം മാനേജർമാർ, പരിശീലകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ട്രാക്ക് സെക്രട്ടറി ആർ.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Track Football Tournament Flyer Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.