കുവൈത്ത് സിറ്റി: അറിവും ആനന്ദവും അനുഭവവും പകർന്ന മോസ്കോ യാത്രയുടെ കഥകളാണ് മം ഗഫ് ഇന്ത്യ ഇൻറർനാഷനൽ സ്കൂളിൽ നിറയുന്നത്.
103 വിദ്യാർഥികളും 15 അധ്യാപകരുമടങ്ങുന ്ന സംഘം നാലുരാത്രിയും അഞ്ചുപകലുമടങ്ങുന്ന യാത്രകഴിഞ്ഞെത്തി ദിവസങ്ങളായിട്ടും വിശേഷങ്ങൾ പറഞ്ഞുതീരുന്നില്ല. നവംബർ 21നാണ് സംഘം യാത്രതിരിച്ചത്. കഴിഞ്ഞ നാല് വർഷങ്ങളിലും സ്കൂളിൽനിന്ന് വിദേശയാത്ര പോയിരുന്നു.
ആദ്യം ദുബൈയിലേക്ക് 15 പേരും രണ്ടാംവർഷം തുർക്കിയിലേക്ക് 35 പേരും കഴിഞ്ഞവർഷം ജോർജിയയിലേക്ക് 55 പേരുമാണ് വിനോദ, വൈജ്ഞാനിക യാത്ര പോയത്. ഒമ്പത്, പത്ത്, 11, 12 ക്ലാസുകളിലെ കുട്ടികൾക്കായിരുന്നു അവസരം.
സ്പേസ് മ്യൂസിയം, റെഡ് സ്ക്വയർ തുടങ്ങിയ കാഴ്ചകൾ കണ്ടുമടങ്ങുന്ന ഒാരോ വൈകുന്നേരങ്ങളിലും സംസ്കാരങ്ങൾ പരിചയപ്പെടുന്നതും ഉൾപ്രേരണ നൽകുന്നതുമായ ചെറു ക്ലാസുകളുണ്ടായിരുന്നു. 360 ഒബ്സർവേഷൻ സെൻററിൽ മോസ്കോ നഗരത്തിെൻറ പനോരമ വ്യൂ മികച്ച അനുഭവമായെന്ന് വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു. വിവിധ രാജ്യങ്ങളുടെ സംസ്കാരവും പ്രത്യേകതകളും ചരിത്രസ്മാരകങ്ങളും കണ്ടും അനുഭവിച്ചും കുട്ടികളുടെ ലോകം വിശാലമാക്കാനാണ് ഇത്തരം യാത്രകളെന്ന് വൈസ് പ്രിൻസിപ്പൽ സലീം പറഞ്ഞു.
ഇത്തവണയും കഴിഞ്ഞവർഷവും അക്ബർ ട്രാവൽസായിരുന്നു ട്രാവൽ പാർട്ണർ. അക്ബർ ട്രാവൽസിെൻറ റീജനൽ മാനേജർ ശൈഖ് അബ്ദുല്ല ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.