മുഹമ്മദ് കുട്ടി വാരത്തിന് പി.എൻ. അബ്ദുൽലത്തീഫ് മദനി ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range മുഹമ്മദ് കുട്ടി വാരത്തിന് കെ.കെ.ഐ.സി യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിച്ച് സ്വദേശത്തേക്കു പോകുന്ന കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ (കെ.കെ.ഐ.സി) ജഹറ യുണിറ്റ് കേന്ദ്ര എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് കുട്ടി വാരതിന് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. ഫൈഹയിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ പി.എൻ. അബ്ദുൽലത്തീഫ് മദനി, സുനാഷ് ഷുക്കൂർ, സി.പി. അബ്ദുൽ അസീസ്, മുഹമ്മദ് അസ്‌ലം കാപ്പാട്, അബ്ദുൽ അസീസ് നരക്കോട്, കെ.സി. അബ്ദുൽ ലത്തീഫ്, അഷ്‌റഫ് ഏകരൂൽ, മുഹമ്മദ് അബ്ദുള്ള കാഞ്ഞങ്ങാട്, മൊയ്തീൻ കോയ, സ്വാലിഹ്, ഹാരൂൺ അബ്ദുൽ അസീസ് എന്നിവർ ആശംസ നേർന്നു.
സെൻററിന്റെ സംഘടനയുടെ ഉപഹാരം ഉപഹാരം കെ.കെ.ഐ.സി പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി, മുഹമ്മദ് കുട്ടി വാരതിന് കൈമാറി. തുടർന്ന് മുഹമ്മദ് കുട്ടി മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.