ശമ്പളം വേഗത്തിലും സുരക്ഷിതമായും ലഭ്യമാക്കും; കുവൈത്തിൽ ഇനി പുതിയ സംവിധാനം

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം വേഗത്തിലും സുരക്ഷിതമായും ലഭ്യമാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചു.

‘കുവൈത്ത് വേജ് പ്രൊട്ടക്ഷൻ ആൻഡ് പേയ്‌മെന്റ് സിസ്റ്റം’ ആണ് ആരംഭിച്ചത്. ബാങ്കുകൾ വഴിയുള്ള ശമ്പള വിതരണം നിരീക്ഷിക്കാനും, ശമ്പളം വൈകുന്നതും ചട്ടലംഘനങ്ങളും നേരത്തെ കണ്ടെത്താനും പുതിയ സംവിധാനത്തിലൂടെ കഴിയും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കും. നാഷണൽ പേയ്‌മെന്റ് സിസ്റ്റം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ സംവിധാനമാണിത്.

Tags:    
News Summary - Kuwait Central Bank Introduces New Wage Protection System

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.