പിടച്ചെടുത്ത വാഹനം നശിപ്പിക്കുന്നു
റോഡിൽ വീണ്ടും അഭ്യാസം: പ്രതികളെ അറസ്റ്റ് ചെയ്തു, വാഹനങ്ങൾ നശിപ്പിച്ചു
കുവൈത്ത് സിറ്റി: വഫ്‌റ കാർഷിക മേഖലയിൽ, ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ചതിന് രണ്ട് ഡ്രൈവർമാരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ മറ്റേയാളെ രക്ഷപ്പെടാൻ സഹായിക്കുന്നതിനായി സുരക്ഷാ പട്രോളിംഗിനെ മന:പൂർവ്വം തടസ്സപ്പെടുത്തുകയുമുണ്ടായി. ലൈസൻസ് പ്ലേറ്റുകളില്ലാത്തതും ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കുന്നതുമായ വാഹനങ്ങളിലായിരുന്നു അഭ്യാസപ്രകടനം. ഇരുവർക്കുമെതിരെ ഗതാഗത നിയമലംഘനത്തിന് നടപടിയെടുക്കുകയും സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ചതിനും റോഡ് സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചതിനും രണ്ട് വാഹനങ്ങളും കണ്ടുകെട്ടി നശിപ്പിച്ചു.
അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനെതിരെയും സുരക്ഷാ പട്രോളിംഗിനെ തടസ്സപ്പെടുത്തുന്നതിനെതിരെയും വകുപ്പ് മുന്നറിയിപ്പ് നൽകി. റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും, നിയമലംഘകരെ പിടികൂടാനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ലക്ഷ്യമിട്ടുള്ള നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.