ഹുദാ സെന്റർ മിഷ്കാത്തുൽ ഹുദാ മദ്റസ പ്രവേശനോത്സവത്തിൽ വിദ്യാർഥികൾ
ഹുദാ സെന്റർ മിഷ്കാത്തുൽ ഹുദാ മദ്റസ പ്രവേശനോത്സവം
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിഷ്കാത്തുൽ ഹുദാ മദ്റസ പ്രവേശനോത്സവവും ഓറിയന്റേഷനും സംഘടിപ്പിച്ചു.
സബാഹിയ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ പരിപാടി ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ അടക്കാനി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അർഷദ് സമാൻ സ്വലാഹി അധ്യക്ഷത വഹിച്ചു. ഹുദാ സെന്റർ വൈസ് പ്രസിഡന്റ് അബൂബക്കർ വടക്കാഞ്ചേരി ആശംസ നേർന്നു. അർഹം അബ്ദുല്ല ഖുർആൻ പാരായണം നടത്തി. ഹുദാ സെന്റർ ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ സ്വാഗതവും മദ്രസ വൈസ് പ്രിൻസിപ്പൽ ഷാഹിന അഷ്‌റഫ് നന്ദിയും പറഞ്ഞു. ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി ക്ലാസെടുത്തു. അഞ്ച് ഏഴ് ക്ലാസ് പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്തമാക്കിയ കുട്ടികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഖുർആൻ പാരായണം, ഷോർട് സ്പീച്ചസ്, സ്റ്റോറി ടെല്ലിങ്, ഗാനാലാപനം, ക്വിസ് തുടങ്ങി കുട്ടികളുടെ വിവിധ മത്സരങ്ങൾ നടന്നു. ആദിൽ സലഫി, ജൈസൽ എടവണ്ണ, ഫഹദ് അബ്ദുല്ല, അസ്‌ലം തിരൂരങ്ങാടി, ജലീബ, ഷെർസ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.