കേരള അസോസിയേഷൻ- ബി.ഡി.കെ സംയുക്ത രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കേരള അസോസിയേഷൻ- ബി.ഡി.കെ സംയുക്ത രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു. രക്തശേഖരത്തിന്റെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്തും കുവൈത്ത് ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചുമാണ് ക്യാമ്പ് ഒരുക്കിയത്.
കേരള അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. കേരള അസോസിയേഷൻ ജനറൽ കോർഡിനേറ്റർ മണിക്കുട്ടൻ എടക്കാട്ട്, ബി.ഡി.കെ പ്രതിനിധി മനോജ് മാവേലിക്കര എന്നിവർ ആശംസ നേർന്നു. രക്തദാതാക്കൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സ്വാഗതവും ട്രഷറർ കെ.ജി.അനിൽ നന്ദിയും പറഞ്ഞു.
കേരള അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജി രഘുവരൻ, വിനോദ് വലൂപറമ്പിൽ, പ്രഫിൻ ദാസ്, സലീൽ മുഹമ്മദ്, അമൃത് സെൻ, സ്റ്റെല്ലസ് ജോസഫ്, ജിജു ചാക്കോ, ബൈജു തോമസ്, ബിനോയ് രാഘവൻ, സ്റ്റീഫൻ അടൂർ, ബി.ഡി.കെ പ്രവർത്തകരും നേതൃത്വം നൽകി.
രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർക്ക് 69997588 എന്ന നമ്പറിൽ ബി.ഡി.കെയുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.