പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂണിറ്റ് സമ്മേളനത്തിൽ ജവാദ് കെ.എം സംസാരിക്കുന്നു

പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂനിറ്റ് സമ്മേളനം

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂണിറ്റ് സമ്മേളനം സാൽമിയ സെൻട്രൽ ഹാളിൽ സംഘടിപ്പിച്ചു. റിഷ് ദിൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും കരിയർ കൺവീനറുമായ ജവാദ് കെ.എം മുഖ്യപ്രഭാഷണം നടത്തി.

പാർട്ടി ജനക്ഷേമത്തിനാണ് പ്രാമുഖ്യം നൽകുന്നതെന്നും, അതിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ധേഹം ഓർമ്മപ്പെടുത്തി.

മഹ്റൂഫ്, സലാം ഒലക്കോട് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. നാസർ മടപ്പള്ളി മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു.

സമ്മേളനത്തിൽ കേന്ദ്ര ജനറൽ സെക്രട്ടറി സഫ് വാൻ നിസ്താർ നോർക്കയെസംബന്ധിച്ച സംശയങ്ങൾക്ക് വിശദീകരണം നൽകി. ശ്രീദേവി, ഫൈസൽ ബാബു, റിയാസ് വളാഞ്ചേരി എന്നിവർ ഗാനങ്ങൾ ആലപിച്ചു. അസ്ല ഹ് സ്വാഗതവും യൂണിറ്റ് ട്രഷറർ മണി നന്ദിയും പറഞ്ഞു.

Tags:    
News Summary - Pravasi Welfare Kuwait Salmiya Unit Conference Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.