ആഘോഷാരവത്തേക്കാൾ പ്രാർഥന നിർഭരമാണ്​ ഇത്തവണ ഇൗദ്​. ഖുദ്​സിലെ ചോരയും കണ്ണീരും മഹാമാരിയുടെ ചങ്ങലപ്പൂട്ടുമാണ്​ ഇതിന്​ കാരണം. റമദാനി​െൻറ അവസാന ദിനവും കഴിഞ്ഞ്​ ശവ്വാൽ പിറ കണ്ട രാത്രിയിൽ കുവൈത്തിലെ മലയാളി കുടുംബത്തിൽനിന്നുള്ള ദൃശ്യം

കുവൈത്ത്​ സിറ്റി: പൊലിമയില്ലാതെ വിശ്വാസികൾ ഇന്ന്​ ഇൗദുൽ ഫിത്്​ർ ആഘോഷിക്കും. കോവിഡ്​ ​മഹാമാരിയും ഖുദ്​സിലെ ചോരയും കണ്ണുനീരുമാണ്​ പെരുന്നാളി​െൻറ നിറം കെടുത്തിയത്​. കോവിഡ്​ പശ്ചാത്തലത്തിൽ ഒത്തുകൂടലുകൾക്കും ആഘോഷ പരിപാടികൾക്കും വിലക്ക്​ നിലനിൽക്കുന്നുണ്ട്​.

വ്രതവിശുദ്ധിയിൽ നേടിയ ആത്​മീയ ചൈതന്യത്തി​ന്​ ദൈവത്തോടുള്ള നന്ദി പ്രകടനവും അനുഭൂതിയുമാണ്​ ഇൗദുൽ ഫിത്​ർ. കഴിഞ്ഞ വർഷം കോവിഡ്​ പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ടതിനാൽ വീട്ടിലായിരുന്നു പെരുന്നാൾ നമസ്​കാരമെങ്കിൽ ഇത്തവണ 1500ലധികം പള്ളികളിലും 30 ഇൗദ്​ ഗാഹുകളിലും പെരുന്നാൾ നമസ്​കാരമുണ്ടാകും. വിവിധ സ്​പോർട്​സ്​ കേന്ദ്രങ്ങളിലും യൂത്ത്​ സെൻററുകളിലുമാണ്​ ഇൗദ്​ഗാഹ്​ സൗകര്യമൊരുക്കുന്നത്​. പള്ളികളിൽ പുരുഷന്മാർക്ക്​ മാത്രമാണ്​ പ്രവേശനം. ഇൗദ്​ഗാഹുകളിൽ സ്​ത്രീകൾക്കും കുട്ടികൾക്കും വരാൻ അനുമതിയുണ്ട്​. പുലർച്ചെ 5.12നാണ്​ ഒൗഖാഫ്​ പെരുന്നാൾ നമസ്​കാരം നിശ്ചയിച്ചിട്ടുള്ളത്​. 15 മിനിറ്റ്​ കൊണ്ട്​ പ്രാർഥന അവസാനിപ്പിച്ചു മടങ്ങാനും നിർദേശമുണ്ട്​.

ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി പ്ര​േത്യക പ്രാർഥന നടത്തണമെന്നും ഇമാമുമാർക്ക് ഔഖാഫ് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പ്രാർഥനക്കെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി വിരിപ്പുമായാണ് നമസ്കാരത്തിന്​ എത്തേണ്ടത്.

നമസ്‍കാരത്തിനായി അണി നിൽക്കുമ്പോൾ സാമൂഹിക അകലം പാലിച്ചിരിക്കണം. മാസ്ക് ധരിക്കാത്തവരെ പ്രാർഥനാഹാളിലേക്ക് പ്രവേശിപ്പിക്കില്ല. നിയന്ത്രണങ്ങൾ നീക്കി രാജ്യം പതിയെ സാധാരണ ജീവിതത്തിലേക്ക്​ വരുന്നതി​െൻറ സന്തോഷ സൂചനകൾ കൂടി പെരുന്നാളിനോടനുബന്ധിച്ചുണ്ട്​. പെരുന്നാൾ മുതൽ കുവൈത്തിൽ കർഫ്യൂ ഉണ്ടാകില്ല. തിയറ്ററുകളും തുറക്കുന്നു. വ്യാപാര നിയന്ത്രണങ്ങൾ അടുത്ത ആഴ്​ചകളിൽ ലഘൂകരിക്കും.

കെ.കെ.​െഎ.സി ഈദ് ദീവാനിയ സംഘടിപ്പിക്കുന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​​ കേരള ഇസ്​ലാഹി സെൻറർ ക്രിയേറ്റിവിറ്റി വിങ് പെരുന്നാൾ ദിവസം നാട്ടിലെയും കുവൈത്തിലെയും ഇസ്​ലാഹി പ്രവർത്തകരും കുടുംബവും ഒത്തുചേരുന്ന 'ഇദ് ദീവാനിയ' സംഘടിപ്പിക്കുന്നു. വ്യാഴാഴ്​ച കുവൈത്ത്​ സമയം വൈകീട്ട്​ നാലുമുതൽ ഒാൺലൈനായി നടത്തുന്ന പരിപാടിയിൽ ഓർമച്ചെപ്പ്, ഇൻസ്​റ്റൻറ്​ സ്പീച്ച്​, ഈദ് ഇശൽ, റബീഉൽ ഖുർആൻ തുടങ്ങിയ ചെറിയ വിനോദ പരിപാടികളും നടക്കും.

ഇസ്​ലാഹി സെൻറർ ഭാരവാഹികൾ സംസാരിക്കും. ഷാജു ചെമ്മനാട്, സമീർ മദനി കൊച്ചി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും. പരിപാടിയിൽ കുവൈത്തിലെയും നാട്ടിലെയും പ്രവർത്തകന്മാരും കുടുംബാംഗങ്ങളും പ​െങ്കടുക്കണമെന്ന് ഇസ്​ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു. 894 90347419 എന്ന സൂം ​െഎഡിയിൽ 1234 എന്ന പാസ്​കോഡ്​ ഉപയോഗിച്ച്​ പ​െങ്കടുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.