കുവൈത്ത് സിറ്റി: ദിവസത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലിന് ഇന്ന് രാജ്യം സാക്ഷ്യംവഹിക്കും. ബുധനാഴ്ച പുലർച്ച 04.49ന് സൂര്യൻ ഉദിക്കും. വൈകീട്ട് 06:50 നാകും അസ്തമയമെന്നും അൽ അജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഇതോടെ പകലിന്റെ ദൈർഘ്യം 14 മണിക്കൂറാകും.
വേനൽക്കാല സീസൺ മാറ്റത്തിന്റെ തുടക്കത്തിനും ബുധനാഴ്ച സാക്ഷ്യം വഹിക്കും. ഇതോടെ സൂര്യന്റെ ചലനദിശ മാറും. കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ഇതിന് കാരണം. സൂര്യചലനത്തിന് അനുസൃതമായി എല്ലാ വർഷവും സംഭവിക്കുന്ന പ്രതിഭാസമാണിത്. സൂര്യരശ്മികൾ ഏറ്റവുമടുത്ത് നേരിട്ട് പതിക്കുന്നതിനാൽ അന്തരീക്ഷത്തിലെ താപനില കൂടും. വരുന്ന രണ്ടുമാസം കടുത്ത ചൂടാകും രാജ്യത്ത് അനുഭവപ്പെടുക. സൂര്യന്റെ സഞ്ചാരപാത പടിപടിയായാണ് പൂർവസ്ഥിതിയിലേക്ക് മാറുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.