കുവൈത്ത് സിറ്റി: തൃശൂർ പോട്ട സ്വദേശി നോബ്ൾ ഡേവിസ് മേലേപ്പുറം (40) കുവൈത്തിൽ നിര്യാതനായി.അബ്ബാസിയയിലായിരുന്നു താമസം. ഹൃദയസ്തംഭനമാണ് മരണ കാരണം.
ഭാര്യ: പ്രിയ നോബ്ൾ. മക്കൾ: ജോഹാൻ, ആദം.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാര ശുശ്രൂഷകൾ ഇരിഞ്ഞാലക്കുട രൂപതയിലെ പോട്ട ലിറ്റിൽഫ്ലവർ ചർച്ച് ദേവാലയ സെമിത്തേരിയിൽ നടത്തും.
നോബ്ളിന്റെ നിര്യാണത്തിൽ കുവൈത്ത് സിറോ മലബാർ സഭ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.