കുവൈത്തിൽ സംഘടിപ്പിച്ച തൃശൂർ സി.എച്ച് സെന്റർ മീറ്റപ്പിൽ മുസ്ലിം ലീഗ്, കെ.എം.സി.സി
ഭാരവാഹികൾ
കുവൈത്ത് സിറ്റി: തൃശൂർ മെഡിക്കൽ കോളജിന് സമീപം നിർമിക്കുന്ന സി.എച്ച് സെന്ററിന്റെ പ്രചാരണാർഥം കുവൈത്തിൽ മീറ്റപ്പ് സംഘടിപ്പിച്ചു. പാർക്ക് അവന്യുസ് ഹോട്ടലിൽ നടന്ന മീറ്റപ്പിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്തുള്ളവർ പങ്കെടുത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്ത് വിവിധ സി.എച്ച് സെന്ററുകൾ നടത്തുന്ന സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, തൃശൂർ ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം. അമീർ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഒർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ, കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു.
തൃശൂർ ജില്ലയിൽ നിന്നും കുവൈത്തിലെത്തി വിവിധ മേഖലകളിൽ മികവ് തെളിയിച്ച ക്യാപ്റ്റൻ നൗഷാദ്, മുഹമ്മദ് സഗീർ, മുഹമ്മദ് ഷബീർ, എം. അബ്ദുറഹ്മാൻ, ഡോ. അബ്ദുല്ല ഹംസ എന്നിവരെ ചടങ്ങിൽ മുനവ്വറലി ശിഹാബ് തങ്ങൾ ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി സ്വാഗതവും ട്രഷറർ അസീസ് പാടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.