കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് പിക്നിക് 'കൂട്ടം 2022' എന്നപേരിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ നടത്തി. വിവിധ മത്സരങ്ങളും വടംവലിയും സംഘടിപ്പിച്ചു.
എട്ട് ഏരിയയിൽനിന്നുള്ള അംഗങ്ങൾ പങ്കെടുത്ത പരിപാടി ട്രാസ്ക് പ്രസിഡൻറ് ബിവിൻ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിസിൽ കൃഷ്ണൻ സ്വാഗതം പറഞ്ഞു.
വനിതാവേദി കൺവീനർ സൂസൻ സെബാസ്റ്റ്യൻ, സെക്രട്ടറി വനജ രാജൻ, ജോയൻറ് സെക്രട്ടറിമാരായ ഷാനവാസ്, ജയേഷ്, വിഷ്ണു കരിങ്ങാട്ടിൽ, ജോയൻറ് ട്രഷറർ റാഫി എരിഞ്ഞേരി എന്നിവർ സംസാരിച്ചു.
അംഗങ്ങളുടെ ഷുഗർ, ബ്ലഡ് പ്രഷർ സാച്ചുറേഷൻ എന്നിവ പരിശോധിക്കാൻ മെഡിക്കൽ ടീം സജ്ജമായിരുന്നു.
മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. ട്രഷറർ രജീഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.