കടകളിൽ പതിച്ച നോട്ടീസ്
കുവൈത്ത് സിറ്റി: നിയമങ്ങൾ ലംഘിച്ച മൂന്ന് കടകൾ അടച്ചുപൂട്ടി. ഹവല്ലി ഗവർണറേറ്റ് ബ്രാഞ്ചിലെ ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പൽ സർവിസസ് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. പരിശോധനയിൽ 24 നിയമലംഘനങ്ങൾ കണ്ടെത്തിയതായും കുവൈത്ത് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് അറിയിച്ചു.
ഗവർണറേറ്റിലെ കടകളിൽ ഇൻസ്പെക്ടർമാർ വിശദമായ പരിശോധനകൾ നടത്തിയതായി ഹവല്ലി ഓഡിറ്റ് ആൻഡ് ഫോളോഅപ് ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പൽ സർവിസസ് ഡയറക്ടർ മുഹമ്മദ് അൽ സുബൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.