സബാഹ് അൽ സാലിമിൽ ഉല്ലാസ കേന്ദ്രത്തിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range മൂന്ന് ഉല്ലാസകേന്ദ്രങ്ങൾക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്ന് ഉല്ലാസ കേന്ദ്രങ്ങൾക്ക് തീപിടിച്ചു. സബാഹ് അൽ സാലിം യൂനിവേഴ്സിറ്റി ഭാഗത്താണ് അപകടം. ജലീബ് അൽ ശുയൂഖ്, സുലൈബീകാത്ത് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന യൂനിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. 200 ചതുരശ്ര മീറ്റർ ഭാഗത്ത് തീ പടർന്നു. ആർക്കും പരിക്കില്ല.
അഗ്നിശമന അധികൃതരുടെ കാര്യക്ഷമമായ ഇടപെടൽ തീ കൂടുതൽ വ്യാപിക്കുന്നത് ഒഴിവാക്കി. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.