അപകടത്തിൽപെട്ട വാഹനം
കുവൈത്ത് സിറ്റി: കബ്ദ് റോഡിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിനു പിറകെ കബ്ദ് സെന്റർ ഫയർ ബ്രിഗേഡിലെ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തുടർപ്രവർത്തനം നടത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്മെന്റ് (ഡി.ജി.എഫ്.ഡി) അറിയിച്ചു.
പരിക്കേറ്റ മൂന്നു പേരിൽ രണ്ടുപേരും ട്രക്കിന്റെ അടിയിൽ കുടുങ്ങിയിരുന്നതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.