സ്‌​പെ​യി​ൻ ട്ര​യാ​ത്‍ല​ൺ ടൂ​ർ​ണ​മെ​ന്റി​ൽ പ​​ങ്കെ​ടു​ത്ത കു​വൈ​ത്ത് താ​ര​ങ്ങ​ൾ

സ്‌പെയിൻ ട്രയാത്‍ലൺ ടൂർണമെന്റിൽ കുവൈത്തിന് മൂന്നു മെഡൽ

കു​വൈ​ത്ത് സി​റ്റി: സ്‌​പെ​യി​നി​ൽ സ​മാ​പി​ച്ച ട്ര​യ​ത്‍ല​ൺ ടൂ​ർ​ണ​മെ​ന്റി​ൽ രാ​ജ്യ​ത്തി​ന് മൂ​ന്നു മെ​ഡ​ൽ. ര​ണ്ടു സ്വ​ർ​ണം, ഒ​രു വെ​ള്ളി എ​ന്നി​ങ്ങ​നെ​യാ​ണ് മെ​ഡ​ൽ​നേ​ട്ട​മെ​ന്ന് കു​വൈ​ത്ത് ട്ര​യാ​ത്‍ല​ൺ ക്ല​ബ് അ​റി​യി​ച്ചു. സൂ​പ്പ​ർ സ്പ്രി​ന്റ് മ​ത്സ​ര​ത്തി​ൽ അ​ബ്ദു​ല്ല അ​ൽ-​ഷ​മ്മ​രി ഒ​ന്നാം സ്ഥാ​നം നേ​ടി. സ്പ്രി​ന്റി​ൽ ഹ​മ​ദ് അ​ൽ ഖ​ൽ​ദി​യും ഒ​ന്നാ​മ​തെ​ത്തി. സൂ​പ്പ​ർ സ്പ്രി​ന്റി​ൽ റ​ബ്അ അ​ൽ ഹ​ജ്‌​രി ര​ണ്ടാം സ്ഥാ​നം നേ​ടി​യ​താ​യും ക്ല​ബ് ത​ല​വ​ൻ റാ​ഷി​ദ് അ​ൽ ക​ന്ദ​രി വ്യ​ക്ത​മാ​ക്കി.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ രാ​ജ്യ​ത്തി​നാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. സ്‌​പെ​യി​നി​ൽ ന​ട​ക്കു​ന്ന ട്ര​യാ​ത്‍ല​ൺ മ​ൾ​ട്ടി​സ്‌​പോ​ർ​ട്ട് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ കു​വൈ​ത്ത് താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Three medals for Kuwait in Spain triathlon tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.