മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി മൂ​ന്നു പ്ര​വാ​സി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി. അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ അ​ഞ്ചി​ൽ​നി​ന്നാ​ണ് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക്രി​സ്റ്റ​ൽ മെ​ത്തും 10 ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി അ​റ​ബ് വം​ശ​ജ​ൻ പി​ടി​യി​ലാ​യ​താ​ണ് ആ​ദ്യ സം​ഭ​വം.

പ​ഴ്‌​സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ൾ. 80 ചെ​റി​യ ഹ​ഷീ​ഷ് ക​ഷ​ണ​ങ്ങ​ളു​മാ​യി ഏ​ഷ്യ​ൻ പൗ​ര​നും പി​ടി​യി​ലാ​യി. ബാ​ഗി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ക​ഞ്ചാ​വ് ഓ​യി​ലു​മാ​യി മ​റ്റൊ​രു ഏ​ഷ്യ​ൻ പൗ​ര​നും പി​ടി​യി​ലാ​യി. പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്കൊ​പ്പം മൂ​ന്നു​പേ​രെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Tags:    
News Summary - Three arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.