Posted On
date_range Updated On
date_range മദ്യ ഫാക്ടറി നടത്തിയ മൂന്നു പേർ പിടിയിൽ
കുവൈത്ത് സിറ്റി: വഫ്ര റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ പ്രാദേശികമായി നടത്തുന്ന മദ്യ ഫാക്ടറി അൽ വഫ്ര പൊലീസ് കണ്ടെത്തി. മൂന്നു പേരെ അറസ്റ്റു ചെയ്തു. വിൽപനക്കു തയാറായ മദ്യവും അസംസ്കൃത വസ്തുക്കൾ നിറച്ച ബാരലുകളും പിടിച്ചെടുത്തു.
പിടിയിലായവർ പ്രാദേശികമായി മദ്യം നിർമിക്കുകയും വിൽപ്പന നടത്തുന്നവരുമായിരുന്നു. ഒരു കുപ്പിക്ക് 10 ദീനാർ വീതം ഈടാക്കിയായിരുന്നു വിൽപന. പ്രതികൾ കുറ്റം സമ്മതിച്ചതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.