കെ.എം.സി.സി ഗാന്ധിജി-സി.എച്ച് അനുസ്മരണ യോഗത്തിൽ ടി.വി. സാദിഖ് സംസാരിക്കുന്നു

കെ.എം.സി.സി മഹാത്മഗാന്ധി, സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി മഹാത്മാഗാന്ധി, മുൻ കേരള മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു. ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോ. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. അലി അക്ബർ അധ്യക്ഷത വഹിച്ചു.

ടി.വി.ഫൈസൽ ഖുർആൻ പാരായണം നടത്തി. ‘വർത്തമാന ഇന്ത്യയിൽ ഗാന്ധിജിയുടെ പ്രസക്തി’ എന്ന വിഷയത്തിൽ ടി.വി.സാദിഖും ‘സി.എച്ച്. കാലത്തിനു മുന്നേ നടന്ന നായകൻ’ എന്ന വിഷയത്തിൽ ലിയാഖത്ത് അലിയും പ്രഭാഷണം നടത്തി.

കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, റഊഫ് മഷ്ഹൂർ തങ്ങൾ, ഫാറൂഖ് ഹമദാനി, ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര എന്നിവർ ആശംസകൾ നേർന്നു.

വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മുഹമ്മദ് അറഫാത്ത്, അർഷാദ് കായണ്ണ, തശ്രീഫ് മുസ്തഫ, താജ്ജുദ്ദീൻ നന്തി, സി.വി. ഹാഷിം, അസീസ് നരക്കോട്ട്, ടി.എം.സിനമേൽ, നാസർ പുറമേരി എന്നിവർ സംസാരിച്ചു. രാഷ്ട്രീയകാര്യ സമിതി കൺവീനർ ജലീൽ കണ്ണങ്കര സ്വാഗതവും ജില്ല സെക്രട്ടറി ശരീഖ് നന്തി നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC Kuwait Kozhikode Committee Organizes Memorial event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.