ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി രക്തദാന ക്യാമ്പിൽനിന്ന്

ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ്

കുവൈത്ത് സിറി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു.

കണ്ണൂർ ജില്ലാ പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. കുവൈത്ത് നാഷണൽ ആക്ടിങ് പ്രസിഡന്റ് ബി.എസ്.പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി നാഷണൽ വൈസ് പ്രസിഡന്റുമാരായ സിദ്ധിഖ് അപ്പകൻ, വിപിൻ മങ്ങാട്, സീനിയർ നേതാവ് കൃഷ്ണൻ കടലുണ്ടി, ജനറൽ സെക്രട്ടറിമാരായ രാമകൃഷ്ണൻ കള്ളാർ, ബിനോയ് ചന്ദ്രൻ, നിബു ജേക്കബ്, റസാഖ് ചെറുതുരുത്തി, സെക്രട്ടറിമാരായ റെജി കോരിത്, ജോസഫ് മാത്യു, ഇല്യാസ് പൊതുവാച്ചേരി, പി.സുഭാഷ്, വനിതാ വിങ് പ്രസിഡന്റ് ഷെറിൻ ബിജു, യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി എന്നിവർ പങ്കെടുത്തു. വിവിധ ജില്ലാ ഭാരവാഹികളായ റോയി അബ്രഹാം, ബൈജു പോൾ, ശിവദാസൻ പിലാക്കാട്, സാബു പോൾ, വിജോ തോമാസ്, അൽ അമീൻ, കണ്ണൂർ ജില്ലാ ഭാരവാഹികളായ പി.സുമേഷ്, പി.കെ.സജിൽ, റിയാസ് പരേത്, ബൈജു തോമസ്, കെ.സി.രജിത്ത്, ഫഹദ് കൊയ്യടാൻ, അഷ്‌റഫ് പൊതുവാച്ചേരി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. കണ്ണൂർ ജില്ല വെൽഫെയർ സെക്രട്ടറി സുജിത്ത് കായലോടും ജോ. ട്രഷറർ ബിനോയ് കരിമ്പിലും നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - OICC Kuwait Kannur Organizes Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.