കുവൈത്തിലേക്ക് കടൽ വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; മൂന്നു പേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടൽ വഴി വൻതോതിൽ മയക്കുമരുന്നു കടത്താനുള്ള ശ്രമം ആഭ്യന്തരമന്ത്രാലയം തകർത്തു.

സമുദ്ര പട്രോളിംഗ് ടീം നടത്തിയ നീക്കത്തിലാണ് വലിയ അളവിലുള്ള മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥരും പ്രവാസിയുമടക്കം മൂന്ന് പേർ പിടിയിലായി.

കോസ്റ്റ് ഗാർഡ് ഓപ്പറേഷൻസ് റും ഡ്രോൺ നിരീക്ഷണം നടത്തുന്നതിനിടെ കടലിൽ സംശയാസ്പദമായ രീതിയിൽ ഒരു ബോട്ട് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ നീക്കമാണ് ലഹരിക്കടത്ത് കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

നിരീക്ഷണത്തിൽ കടൽത്തീരത്ത് നിന്ന് മൂന്ന് വ്യക്തികൾ ബാഗുകൾ ബോട്ടിൽ വെക്കുന്നതായും തെളിഞ്ഞു. ഉടൻ തീരസംരക്ഷണ സേന സഥലത്ത് എത്തി ബോട്ട് തടഞ്ഞുനിർത്തി ബോട്ടിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് സ്വദേശി ഉദ്യോഗസഥരും ഒരു പ്രവാസിയുമാണ് പിടിയിലായത്.

ബോട്ട് പരിശോധിച്ചപ്പോൾ 319 പാക്കറ്റ് മയക്കുമരുന്നുകൾ അടങ്ങിയ എട്ട് ബാഗുകൾ കണ്ടെത്തി. ഇവക്ക് ഏകദേശം 1.3 മില്യൺ ദീനാർ വില കണക്കാക്കുന്നു.

ആരും നിയമത്തിന് അതീതരല്ലെന്നും ലഹരികടത്ത് വിൽപ്പന ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കള്ളക്കടത്ത് നേരിടുന്നതിനും മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും കര, കടൽ അതിർത്തികളിൽ ജാഗ്രത തുടരുന്നതായും അറിയിച്ചു.

Tags:    
News Summary - Three arrested for attempting to smuggle drugs to Kuwait by sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.