കുവൈത്ത് സിറ്റി: മഴക്കെടുതികൾ പോലുള്ള പ്രകൃതിദുരന്തങ്ങൾ കണക്കിലെടുത്ത് സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നൽകുന്ന അപ്രതീക്ഷിത അവധികൾ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും ബാധകമാക്കണമെന്ന് ആവശ്യം. കുവൈത്ത് തൊഴിലാളി യൂനിയൻ മേധാവി എൻജിനീയർ സാലിം ഷബീബ് അൽ അജമിയാണ് സർക്കാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പൊതുമേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധിയാണ് ഇത്തരം സന്ദർഭങ്ങളിൽ മന്ത്രിസഭ പ്രഖ്യാപിക്കാറ്.
എന്നാൽ, ഈ ആനുകൂല്യത്തിെൻറ പരിധിയിൽ സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്വദേശികളക്കം ഉൾപ്പെടാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിൽ മാറ്റംവരുത്തി സർക്കാർ ജീവനക്കാർക്ക് സമാനമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന തരത്തിൽ സ്വകാര്യ തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമം പുനഃപരിശോധിക്കണം. സാമ്പത്തിക ഉന്നമനത്തിൽ പ്രധാന പങ്കുവഹിക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരെ ഇത്തരം സാഹചര്യങ്ങളിൽ അവഗണിക്കരുതെന്നും അജമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.