കുവൈത്ത് സിറ്റി: തിരുവല്ല കുന്നന്താനം സ്വദേശി പാറനാട്ടു വീട്ടിൽ റോയ് വർഗീസ് (58) കുവൈത്തിൽ നിര്യാതനായി. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
മുഹമ്മദ് നാസർ അൽ സയർ (ടൊയോട്ട) കമ്പനി ജീവനക്കാരനായിരുന്നു. കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്. ഭാര്യ: ലീനാ റോയ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരിയാണ്.
മക്കൾ: അലോണ റോയ്, ഏബൽ റോയ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. സംസ്കാരം കുന്നന്താനം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.